Sorry, you need to enable JavaScript to visit this website.

ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിന് പിരിച്ചുവിട്ടു, മാനേജര്‍ പൊല്ലാപ്പിലായി

ദുബായ്- വനിത ഉദ്യോഗസ്ഥയെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കമ്പനി മാനേജര്‍ നിര്‍ബന്ധിച്ചുവെന്ന കേസിന്റെ ദുബായ് കോടതി വിചാരണ ആരംഭിച്ചു. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന 2017- 2018 കാലയളവില്‍ മോശം ഉദ്ദേശ്യത്തോടെ മാനേജര്‍ നിരവധി തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നു പാക്കിസ്ഥാനി യുവതി പോലീസിന് മൊഴി നല്‍കി.
കൂടാതെ, വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങളയച്ചും 59 കാരനായ പാക്കിസ്ഥാന്‍ വംശജന്‍ തന്നെ ശല്യം ചെയ്തുവെന്നും 32 കാരി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി കാര്‍ ഉപയോഗിക്കാന്‍ തനിക്ക് മാനേജര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് 25 ാളം യാത്രകളില്‍ തന്നെ പ്രതി അനുഗമിച്ചു. വാഹനമോടിക്കുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കാറുണ്ടായിരുന്നു. ഇത് നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവി കൊണ്ടില്ല- യുവതി മൊഴിയില്‍ വ്യക്തമാക്കി. ഓഫീസില്‍ മറ്റു ജോലിക്കാരില്ലാത്ത സമയം തന്നെ സ്പര്‍ശിക്കല്‍ തുടരുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
താനുമായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തനിക്ക് നിരന്തരം വാട്‌സ്ആപ്പിലൂടെ വാട്സന്ദേശങ്ങള്‍ അയച്ചു. ഈ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ 2019ല്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു- യുവതി പരാതിയില്‍ വിശദമാക്കി.
പ്രതിയുമായുള്ള സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരി ആദ്യം സമീപിച്ച അല്‍ റാഷിദിയ്യ പോലീസ് സ്റ്റേഷന്‍ അധികഋൃതര്‍ തെളിവുകള്‍ ദുബായ് പോലീസിന് കൈമാറി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പാക്കിസ്ഥാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Latest News