വിസയുളള നാലേകാല്‍ ലക്ഷം വിദേശികള്‍ കുവൈത്തിന് പുറത്ത്

കുവൈത്ത് സിറ്റി- കുവൈത്ത് വിസയുള്ള 426,871 വിദേശികള്‍ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവധിക്ക് നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ് ഇവരില്‍ ഭൂരിഭാഗം പേരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍ഷ്യല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് വരാനുള്ള എല്ലാത്തരം വിസകളും താല്‍ക്കാലികമായി സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

 

Latest News