Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

ന്യൂദല്‍ഹി- കോവിഡിനെതിരെ  വികസിപ്പിച്ച  ഓക്‌സ്‌ഫഡ് വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)  സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി.

പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് മൂന്ന് നിബന്ധനകൾ വെച്ചിട്ടുണ്ട്. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്പറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇത് പാലിച്ചാകണം വാക്‌സിൻ പരീക്ഷണം ഇനി മുമ്പോട്ട് പോകേണ്ടത്.

ഓക്‌സ്‌ഫഡ് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനിടെ ഒരു വ്യക്തിക്കും രോഗം ബാധിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം പാതിവഴിയിൽ നിർത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയിൽ ഓക്‌സ്‌ഫഡുമായി ചേർന്ന് പരീക്ഷണം നടത്തുന്ന ആസ്ട്രസെനെക്കയും പരീക്ഷണം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. യുഎസ്, ബ്രസീൽ, യുകെ എന്നിവിടങ്ങളിലും വാക്‌സിൻ പരീക്ഷണം നിർത്തി വെച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ യു.കെയിൽ പരീക്ഷണം പിനരാരംഭിച്ചിട്ടുണ്ട്.

Latest News