ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 50 ലക്ഷം കടന്നു; 91,136 പുതിയ രോഗികള്‍

ന്യൂദല്‍ഹി- ചൊവ്വാഴ്ച 91,136 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,284 പേര്‍ കൂടി മരിച്ചു. ഇതുവരെ 50,17,914 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 39,37,066 പേര്‍ രോഗമുക്തി നേടി. ആകെ മരിച്ചവരുടെ എണ്ണം 82,091. ഇപ്പോള്‍ ചികിത്സയിലുള്ളത് 9,98,757 പേരാണ്. 

ഒമ്പതു മാസത്തിനിടെ ലോകത്തൊട്ടാകെ റിപോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ ആറിലൊന്നും ഇന്ത്യയിലാണ്. ദിനംപ്രതിയുളള കേസുകളുടെ എണ്ണത്തിലും മുന്നില്‍ ഇന്ത്യയാണ്. എഴു ദിവസ ശരാശരി എടുത്താല്‍ ഇന്ത്യയില്‍ ദിനംപ്രതി 93,334 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യുഎസിലെ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയിലെ കോവിഡ് കേസുകളുടെ വര്‍ധന ഏറ്റവും ഉയര്‍ന്ന തോതിലെത്തിയ സൂചനകള്‍ ഈ കണക്കുകള്‍ നല്‍കുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.
 

Latest News