റിയാദ് - സൗദി അറേബ്യയില്‍ 1092 പേര് കൂടി കോവിഡ് മുക്തരായി. 672 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 33 പേര് മരിക്കുകയും ചെയ്തു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 305,022 ആയി. രോഗികളുടെ എണ്ണം 326,930 ആയും മരിച്ചവരുടെ എണ്ണം 4338 ആയും ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 17570 പേരില്‍ 1286 പേരുടെ നില ഗുരുതരമാണ്