ഒമാനില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്- കോവിഡ് ബാധിച്ച് ഒമാന്‍ റോയല്‍ ആശുപത്രിയി ഐസിയുവില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ബ്ലെസി തോമസ് മരിച്ചു. പത്തനംതിട്ട വെള്ളിക്കുളം സ്വദേശിയാണ്. ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തകയാണ് ഇവരെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഠിന പ്രയത്‌നവും മാതൃകാപരമായ സേവനവും കാഴ്ചവെച്ച ചെയ്ത ഹീറോ ആണ് ബ്ലെസി എന്ന് ആരോഗ്യ മന്ത്രാലയം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

Latest News