ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 83,809 കോവിഡ് കേസുകളും 1054 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണ് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 49,30,236 ആയി. മരണസംഖ്യ 80,776.
വിവിധ സംസ്ഥാനങ്ങളിലായി 9,90,061 ആക്ടീവ് കേസുകളാണുള്ളത്. 38,59,399 പേർ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു.






