ക്വാറന്റൈനില്‍ കഴിയവെ ഫ്ളാറ്റ് കേടുവരുത്തിയ കേസില്‍ വിചാരണ തുടങ്ങി

ദുബായ്- കോവിഡ് രോഗികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ ഉപയോഗിക്കുന്ന ഫ്ളാറ്റിന് നാശനഷ്ടം വരുത്തിയ കേസില്‍ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 2020 ജൂണില്‍ അല്‍വര്‍സനില്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഫഌറ്റില്‍ കേടുപാടുകള്‍ വരുത്തിയ കേസില്‍ പാക്കിസ്ഥാനി യുവാവ് അറസ്റ്റിലായിരുന്നു.
ദുബായില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്യുന്ന 31 കാരന്‍ അപ്പാര്‍ട്ട്മെന്റിനകത്ത് നാശനഷ്ടം വരുത്തിയെന്ന് സെക്യൂരിറ്റി ഗാര്‍ഡുകളാണ് ദുബായ് പോലീസില്‍ പരാതി നല്‍കിയത്. ഫ്ളാറ്റ് പരിശോധിച്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അല്‍ റഷീദിയ്യ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. ചിത്രങ്ങള്‍ സഹിതം നാശനഷ്ടങ്ങളുടെ പൂര്‍ണമായ പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഗവണ്‍മെന്റ് കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയെന്ന കുറ്റമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സെപ്റ്റംബര്‍ 28ന് കോടതി വിധി പ്രസ്താവിക്കും. അതുവരെ പോലീസ് കസ്റ്റഡിയില്‍ തുടരും.

 

Latest News