അനധികൃത താമസക്കാരെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കുവൈത്ത്. പിടിയിലാകുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്നും കരിമ്പട്ടികയില്‍ പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് വ്യക്തമാക്കി. പിഴയൊടുക്കാതെയും പുതിയ വിസയില്‍ രാജ്യത്തേക്ക് തിരിച്ചുവരാനും അനുമതി നല്‍കുന്നതായിരുന്നു പൊതുമാപ്പ്.
വിമാന സര്‍വീസുകള്‍ സാധാരണ ഗതിയില്‍ ആകുന്നതോടെ അനധികൃത താമസക്കാര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇഖാമ കാലവധി അവസാനിച്ചതിന് ശേഷമുള്ള താമസം അനധികൃതമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ പിഴയടച്ച് ഇഖാമ പുതുക്കുകയോ രാജ്യം വിടുകയോ വേണം.

 

Latest News