ഒമാനില്‍ 476 പേര്‍ക്കു കൂടി കോവിഡ്; പത്തു മരണം

മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 476 പേര്‍ക്ക്. പത്തു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,222 ആയി. ഇന്നലെ 157 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതുവരെ 83,928 പേര്‍ രോഗമുക്തി നേടിയുണ്ട്. 93 ശതമാനമാണ് രാജ്യത്തെ രോഗമുക്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 790 രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ 69 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആയി ഉയര്‍ന്നു. ഇതില്‍ 171 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

Latest News