Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടത്തിൽ

ഇന്ത്യൻ ഓഹരി വിപണി സാങ്കേതിക തിരുത്തലുകൾക്ക് ശേഷം വീണ്ടും കരുത്ത് നോടാനുള്ള ശ്രമത്തിലാണ്. വിദേശ ധനകാര്യ സ്ഥാനങ്ങളുടെ ശക്തമായ പിൻതുണയിൽ ബോംബെ സെൻസെക്‌സ് 497 പോയൻറ്റും നിഫ്റ്റി 130 പോയൻറ്റും പ്രതിവാര നേട്ടത്തിലാണ്. യു.എസ് ഫെഡ് റിസർവ് രണ്ട് ദിവസം നീളുന്ന വായ്പാ അവലോകന യോഗത്തിന് ഇന്ന് തുടക്കം കുറിക്കും. പലിശ നിരക്കിൽ മാറ്റങ്ങൾക്ക് അമേരിക്കൻ കേന്ദ്ര ബാങ്ക് മുതിരാൻ ഇടയില്ല. കഴിഞ്ഞ ദിവസം യുറോപ്യൻ കേന്ദ്ര ബാങ്ക് യോഗം ചേർന്നങ്കിലും അവർ പലിശ സ്റ്റെഡിയായി നിലനിർത്തി. വിദേശത്ത് നിന്നുള്ള വാർത്തകൾ ഈ വാരം ഇന്ത്യയെ കൂടുതലായി സ്വാധീനിക്കാം. ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ ചലനങ്ങൾ ശ്രദ്ധിക്കപ്പെടാം. രൂപയുടെ മൂല്യം 73.14 ൽ നിന്ന് 73.43 ലേയ്ക്ക് ഇടിഞ്ഞു. ഈവാരം രൂപ 72.99-74.12  റേഞ്ചിൽ സഞ്ചരിക്കും. 


നിഫ്റ്റി സൂചിക 11,333 ൽ നിന്ന് 11,185 വരെ ഇടിഞ്ഞങ്കിലും 11,159 ലെ സപ്പോർട്ട് നിലനിർത്തിയത് മുന്നേറ്റ സാധ്യത ശക്തിമാക്കും. വാരാന്ത്യം 11,464 പോയൻറ്റിൽ നിലകൊള്ളുന്ന നിഫ്റ്റി 11,576 ലെ പ്രതിരോധം തകർത്താൽ 11,688 ലേയ്ക്കും തുടർന്ന് 11,967 ലേയ്ക്കും ഉയരാം. വിൽപന സമ്മർദമുണ്ടായാൽ 11,268 ലും 11,072 റേഞ്ചിൽ താങ്ങുണ്ട്. ഡെയ്‌ലി ചാർട്ടിൽ സാങ്കേതികമായി സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്.ഏ.ആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. സെപ്റ്റംബർ സീരീസ് സെറ്റിൽമെൻറ് അടുത്ത വ്യാഴാഴ്ചയാണ്. എട്ട് പ്രവർത്തി ദിനങ്ങൾ മാത്രം ശേഷിക്കുന്നുള്ളൂ.
ബോംബെ സെൻസെക്‌സ് വീണ്ടും 40,000 പോയന്റിനെ ഉറ്റ്‌നോക്കുന്നു. ഓഗസ്റ്റ് രണ്ടാം പാദത്തിൽ 40,010 വരെ ഉയർന്ന സാഹചര്യത്തിൽ വീണ്ടും ബുൾ തരംഗം ഉടലടുക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഫണ്ടുകൾ. പിന്നിട്ട വാരം 38,357 ൽ നിന്ന് 37,935 പോയന്റിലേയ്ക്ക് താഴ്ന്ന അവസരത്തിൽ ബൂചിപ്പ് ഓഹരികളിൽ അലയടിച്ച നിക്ഷേപ  താൽപര്യം സൂചികയെ പിന്നിട്ടവാരം 38,978 വരെ കയറിയ ശേഷം 38,854 ൽ ക്ലോസിംഗ് നടന്നു. ഈ വാരം 38,200 ലെ താങ്ങ് നിലനിൽക്കുവോളം 39,243-39,632 പോയൻറ്റിലേയ്ക്ക് ഉയരാം. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 37,546 റേഞ്ചിലേയ്ക്ക് തിരുത്തൽ നടത്താം. 


വിപണിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയാണ്. ഓഹരി വില ഒറ്റ ആഴ്ച്ചയിൽ പന്ത്രണ്ട് ശതമാനം ഉയർന്ന് 2315 രൂപയിലെത്തി. മാർച്ചിൽ 875 രൂപയിലേയ്ക്ക് ഇടിഞ്ഞ ആർ.ഐ. എൽ നടത്തിയ തിരിച്ചു വരവ് ഓപറേറ്റർമാരെ ആവേശം കൊള്ളിച്ചു. ആഗോള നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി നടത്തിയ നീക്കങ്ങൾ കുതിപ്പിന് വേഗത പകർന്നു. ഡെയ്‌ലി ചാർട്ടിൽ റിലയൻസ് ബുള്ളരാണ്.  മുൻ നിരയിലെ പത്തിൽ നാല് കമ്പനികളുടെ വിപണി മൂല്യത്തിൽമുന്ന് ലക്ഷം കോടി രൂപയുടെ വർധന. ആർ.ഐ.എലിന്റ വിപണി മൂല്യത്തിൽ 2,51,067.2 കോടി രൂപയുടെ വർധനയുണ്ടായി. റ്റി.സി.എസ്, എച്ച്.ഐ.എൽ, ഇൻഫോസീസ് തുടങ്ങിയവയുടെയും വിപണി മൂല്യം ഉയർന്നു. ആഭ്യന്തര ഫണ്ടുകൾ ജൂലൈ ഓഗസ്റ്റിൽ 17,600 കോടി രൂപ പിൻവലിച്ചു. കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതവും ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും ഓഹരി വിപണിയിലെ  മരവിപ്പും ആഭ്യന്തര ഫണ്ടുകളെ വിൽപനക്കാരാക്കി. അതേ സമയം വിദേശ ഫണ്ടുകൾ ഈ അവസരത്തിൽ ഏതാണ്ട് 50,000 കോടി രൂപ നിക്ഷേപിച്ചു.  


ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം. പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുറഞ്ഞങ്കിലും വിൽപനതോത് ഒപെക്കിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. പല രാജ്യങ്ങളിലും എണ്ണയ്ക്ക് ഡിമാന്റ് മങ്ങിയതോടെ വില 41.73 ഡോളറിൽ നിന്ന് 36.50 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 37.29 ഡോളറിലാണ്. താൽക്കാലികമായി 3432 ഡോളറിൽ താങ്ങുണ്ടെങ്കിലും സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലാണ്.

Latest News