ഒരു വേലയും കൂലിയുമില്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും  കെട്ടുന്നേല്‍ കെട്ട്; 24ാം വിവാഹവാര്‍ഷികത്തില്‍ സലിം കുമാര്‍

കൊച്ചി-മലയാള സിനിമയുടെ പ്രിയപ്പെട്ട ഹാസ്യ താരവും, സ്വഭാവ നടനും, ദേശിയ അവാര്‍ഡ് ജേതാവും, സംവിധായകനുമായ സലിം കുമാറിന് ഇന്ന് ഇരുപത്തി നാലാം വിവാഹ വാര്‍ഷികം.  'കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രികാരനെ മാത്രമായിരിക്കും' എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങള്‍ ഒന്നുമില്ല.. എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍'. ഓര്‍മകളിലൂടെ സഞ്ചരിച്ച സലിം കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
 

Latest News