മോഡി മയിലുകളുമായി തിരക്കിലാണ്; കോവിഡില്‍നിന്ന് ജനങ്ങള്‍ സ്വയരക്ഷ തേടണം-രാഹുല്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി മയിലുകളുമായി തിരക്കിലാണെന്നും അതിനാല്‍ കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം ജീവന്‍ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ട്വീറ്റ്.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഈ ആഴ്ച അമ്പതുലക്ഷം കടക്കും. സജീവ കേസുകള്‍ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്റെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ഡൗണ്‍. രാജ്യം മുഴുവന്‍ കോവിഡ് 19 പടര്‍ന്നുപിടിക്കാന്‍ കാരണമായത് അതാണ്. മോഡി സര്‍ക്കാര്‍ സ്വാശ്രയ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനര്‍ഥം സ്വന്തം ജീവിന്‍ സ്വയം സംരക്ഷിക്കണം എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.
അതിനിടെ, ഇന്ന് 92,071 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത്  ആകെ കോവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി ഉയര്‍ന്നു. ബാധിച്ച് ഇതുവരെ 79,722 പേരാണ് മരിച്ചത്. നിലവില്‍ 9.86 ലക്ഷം പേരാണ് ചികിത്സയിലുളളത്‌

 

Latest News