ലോക്ഡൗണ്‍ ഇനിയില്ലെന്ന് ഒമാന്‍

മസ്‌കത്ത്- ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി അറിയിച്ചു. തുടര്‍ച്ചയായ അടച്ചിടലുകള്‍ ദേശീയ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബന്ധിക്കുമെന്നും ലോകത്ത് ഒരു രാജ്യത്തിനും നിശ്ചിത കാലയളവിനപ്പുറം അടച്ചിടല്‍ തുടരാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഒമാനില്‍ രണ്ട് ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കുകയും കൂടുതല്‍ വ്യാപാര, വ്യവസായ മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാത്രമാണ് ഒമാനില്‍ ലോക്ഡൗണ്‍ തുടരുന്നത്. രാജ്യത്തിന്റെ മറ്റു ഇടങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്.

 

Latest News