മെട്രോ എക്‌സ്‌പോ റൂട്ടില്‍ ശൈഖ് ഹംദാന്റെ പരിശോധനാ യാത്ര

ദുബായ്- എക്‌സ്‌പോ വേദിയിലേക്കുള്ള മെട്രോ പാതയില്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പരിശോധന. ട്രെയിനിലെ സംവിധാനങ്ങള്‍, പാതയുടെ പ്രത്യേകതകള്‍, സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം എന്നിവ അദ്ദേഹം വിലയിരുത്തി. ജബല്‍അലി സ്‌റ്റേഷനില്‍ ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ശൈഖ് ഹംദാനെ സ്വീകരിച്ചു.

ദുബായ് കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് മെട്രോ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗത രംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലാണെന്നും ഹംദാന്‍ വ്യക്തമാക്കി.

 

 

Latest News