ജിദ്ദ- ജിദ്ദയിലെ പ്രവാസികളുടെ പ്രിയപ്പെട്ട ഡോക്ടർമാരിലൊരാളായ അങ്കമുത്തു തങ്കവേല്‍ (58) നിര്യതനായി. ഷറഫിയയിലെ ബദര്‍തമാം പൊളിക്ലിനിക്കില്‍ 19 വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. തമിഴ്നാട് ഈറോട് സ്വദേശിയാണ്. ജിദ്ദയിലെത്തുന്നതിന് മുമ്പ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സവിത, മക്കള്‍: അര്‍ഷിനി, ഷഹാന.
ശനിഴാഴ്ച രാത്രി ജോലിക്കായി ക്ലിനിക്കിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ ക്ലിനിക് അധികൃതര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോൾ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ശനിഴാഴ്ച രാത്രി 10 മണിക്ക് ശേഷം അദ്ദേഹത്തെ കാണാന്‍ രോഗികൾ ടോക്കണ്‍ എടുത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു.