ന്യൂദല്‍ഹി- കോവിഡാനന്തര ചികിത്സയ്ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. യോഗയും മെഡിറ്റേഷനും പ്രഭാത-സായാഹ്ന നടത്തവും ശീലമാക്കണമെന്നും പ്രതിരോധ ശേഷി കൂട്ടാന്‍ ആയുഷ് മരുന്നുകള്‍ കഴിക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തുടര്‍ പരിശോധനകള്‍ നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ഭേദമായവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.






