ഇസ്രായിലുമായി സമാധാന കരാര്‍ ഒപ്പുവെക്കാന്‍ ബഹ്റൈന്‍ സമ്മതിച്ചു

വാഷിംഗ്ടണ്‍- സമാധാന കരാര്‍ ഒപ്പുവെക്കാന്‍ ബഹ്‌റൈനും ഇസ്രായിലും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സമാധാന കരാര്‍ ഒപ്പുവെക്കാനുള്ള ബഹ്‌റൈന്‍, ഇസ്രായില്‍ ധാരണ ചരിത്ര നിമിഷമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ബഹ്‌റൈനും ഇസ്രായിലും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെക്കാന്‍ ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റും ധാരണയിലെത്തുകയായിരുന്നു.
മുപ്പതു ദിവസത്തിനിടെ ഇസ്രായിലും ഒരു അറബ് രാജ്യവും തമ്മിലുണ്ടാക്കുന്ന രണ്ടാമത്തെ സമാധാന കരാറാണിതെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. യു.എ.ഇയും ഇസ്രായിലും കഴിഞ്ഞ മാസം സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു.  

 

Latest News