അബുദാബി- യു.എ.ഇയില്‍നിന്ന് വിസ റദ്ദാക്കി പോകുമ്പോള്‍ യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതര്‍. വിസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിക്കണം. സ്‌പോണ്‍സര്‍ഷിപ് മാറുന്നവര്‍ക്കും ഈ ചട്ടം ബാധകമാണ്.
പുതിയ വിസയിലേക്ക് മാറുകയാണെങ്കില്‍ കാര്‍ഡ് മാറ്റിവാങ്ങണമെന്നും എമിഗ്രേഷന്‍ വ്യക്തമാക്കി. കാര്‍ഡിന്റെ കാലാവധി തീര്‍ന്നാല്‍ 30 ദിവസത്തിനകം പുതുക്കണം. ഇല്ലെങ്കില്‍ വൈകിയ ഓരോ ദിവസത്തിനും 20 ദിര്‍ഹം വീതം പിഴ ചുമത്തും. പ്രതിമാസം പിഴയിനത്തില്‍ 1000 ദിര്‍ഹം വരെ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. വിസ കാലാവധി തീരുംമുന്‍പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് മൊബൈല്‍ സന്ദേശമയക്കും.






