ജിദ്ദ- മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി പള്ളിയാലിൽ വീട്ടിൽ തോരപ്പ അബ്ദുറസാഖ് (ബാപ്പു 50) ജിദ്ദയിൽ ഹദയാഘാതംമൂലം മരിച്ചു. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റുവൈസിൽ ഹൗസ് ഡ്രവറായി ജോലി ചെയ്യുകയായിരുന്നു. പനിക്ക്് ആശുപത്രിയിൽ ചികിത്സ തേടി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ചതായി കണ്ടത്. 20 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: അലി പള്ളിയാലിൽ. മാതാവ്: ഫാത്തിമ, ഭാര്യ: ബദറുന്നിസ. മക്കൾ: ബാസിം ഫർസാദ്, ബിൻസിയ നസ്‌റിൻ, ബാസിം സമാൻ. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.






