തമിഴ് ഹാസ്യതാരം വടിവേല്‍ ബാലാജി അന്തരിച്ചു

ചെന്നൈ-തമിഴ് ഹാസ്യ നടന്‍ ബാലാജി എന്ന വടിവേല്‍ ബാലാജി അന്തരിച്ചു . 45 വയസ്സായിരുന്നു. ചെന്നൈ രാജീവ്ഗാന്ധി ഗവ. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം. രണ്ടാഴ്ച മുന്‍പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കൈകളുടെ ചലനശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വ്യാഴാഴ്ച രാവിലെ ആണ് മരണം സംഭവിച്ചത്.
മധുരയില്‍ ജനിച്ച വടിവേല്‍ ബാലാജി 1991ലാണ് ആദ്യമായി സിനിമയില്‍ എത്തിയത്. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. വിജയ് ടി.വിയിലെ 'കലക്കപോവത് യാര്?' എന്ന ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്‍ രാസാവിന്‍ മനസിലെ ആയിരുന്നു ആദ്യ ചിത്രം. കോലമാവ് കോകില' ഉള്‍പ്പെടെ ചില സിനിമകളിലും അഭിനയിച്ചു. തമിഴ് ഹാസ്യനടന്‍ വടിവേലുവിനെ നന്നായി അനുകരിച്ചിരുന്നതിനാലാണ് വടിവേല്‍ ബാലാജി എന്ന പേര് ലഭിച്ചത്. ഇദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ തമിഴ് സിനിമാലോകം ഞെട്ടലിലാണ്.
 

Latest News