ഇസ്രായില്‍-യു.എ.ഇ കരാര്‍ ഒപ്പുവെക്കുന്നത് വൈറ്റ് ഹൗസില്‍

ദുബായ്- ഇസ്രായിലും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര കരാര്‍ സെപ്റ്റംബര്‍ 15ന് ഔദ്യോഗികമായി ഒപ്പുവെക്കും. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലാണ് ചടങ്ങുകള്‍. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഉഭയകക്ഷി കരാര്‍ യാഥാര്‍ഥ്യമായത്.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍നഹ്‌യാന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെക്കുക. ട്രംപിന്റെ ക്ഷണപ്രകാരം അടുത്തയാഴ്ച വാഷിംഗ്ടണിലെത്തുമെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.
18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ്ബാങ്കിലെ വിപുലീകരണ പദ്ധതികള്‍ അവസാനിപ്പിക്കാമെന്ന് ഇസ്രായില്‍ സമ്മതിച്ച സാഹചര്യത്തിലാണ് യു.എ.ഇ ജൂത രാഷ്ട്രവുമായി കരാറില്‍ എത്തിയത്.

 

Latest News