ഒരാളില്‍നിന്ന് 45 പേര്‍ക്ക് കോവിഡ്; അലംഭാവത്തിന്റെ അങ്ങേയറ്റം

ദുബായ്- ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ഒരാളില്‍ നിന്ന് കോവിഡ് പടര്‍ന്നത് 45 പേര്‍ക്ക്. മൂന്നു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ഇയാള്‍ മൂലം കോവിഡ് ബാധിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഈ വ്യക്തിയോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തയാറാകാതെ ഇദ്ദേഹം മറ്റുള്ളവരുമായി അടുത്ത് ഇടപഴകി. ഇതിന്റെ ഫലമായി ഇയാളുടെ ഭാര്യക്കും മറ്റു 44 പേര്‍ക്കും കോവിഡ് ബാധിച്ചു. ഇവരുടെ കുടുംബത്തിലെ പ്രായംകൂടിയ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇവര്‍ക്ക് 90 വയസ്സുണ്ടായിരുന്നു. ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും കുടുംബാംഗങ്ങളുടെ ജീവനുകള്‍ അപകടപ്പെടുത്തരുതെന്നും സര്‍ക്കാര്‍ വക്താവ് ഡോ. ഉമര്‍ അല്‍ഹമീദി പറഞ്ഞു.

 

Latest News