കുവൈത്ത് സിറ്റി- വാള്‍വുകളുള്ള മാസ്കുകളുടെ ഇറക്കുമതി കുവൈത്ത് ഗവണ്മെന്റ് നിരോധിച്ചു. ഇത്തരത്തിലുള്ള മാസ്കുകള്‍ വൈറസിനെ പ്രതിരോധിക്കില്ലെന്ന ഇന്ഫക്ഷന് കണ്ട്രോള് ഡയറക്ടറേറ്റിന്റെ അറിയിപ്പു പ്രകാരമാണ് ഇവ നിരോധിച്ചത്. ചൈനയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സര്‍ജിക്കല്‍ മാസ്ക്, പ്രൊട്ടക്ടീവ് ക്ലോത്ത് എന്നിവക്ക് കസ്റ്റംസ് തീരുവ ഈടാക്കേണ്ടതില്ലെന്നും ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കാലതാമസം കൂടാതെ വിട്ടുനല്‍കാനുള്ള നടപടിയും സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.






