ദുബായ് പ്രതിനിധിസംഘം ഇസ്രായില്‍ സന്ദര്‍ശിക്കും

ദുബായ്- സെപ്റ്റംബര്‍ 22ന് യു.എ.ഇ സംഘം ഇസ്രായിലില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കരാറില്‍ ഒപ്പുവച്ച ശേഷമായിരിക്കും സംഘം ഇസ്രായിലിലേക്ക് തിരിക്കുക. യു.എസിന്റെ നേതൃത്വത്തിലാണ് നയതന്ത്ര കരാര്‍ യാഥാര്‍ഥ്യമായിരുന്നത്. നേരത്തെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇസ്രായില്‍ സംഘം യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് സീനിയര്‍ ഉപദേഷ്ടാവുമായ ജെരാദ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറബ് രാജ്യത്തെത്തിയത്. ഇസ്രായില്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഡി ഒബ്രിയന്‍, മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഉദ്യോഗസ്ഥരായ അവി ബെര്‍കോവിസ്റ്റ്, ഇറാന്‍ ബ്രിയന്‍ ഹൂക് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവിധ ഇസ്രായില്‍ മന്ത്രാലയങ്ങളും അവരുടെ പ്രതിനിധികളെ അയച്ചിരുന്നു.

 

Latest News