സുരക്ഷിത സ്ഥലങ്ങള്‍ക്ക് ദുബായ് അഷ്വേഡ് മുദ്ര, ധൈര്യമായി കയറാം

ദുബായ്- പൊതു സ്ഥലങ്ങളിലും മാളുകളിലും  പരിശോധന നടത്തി ദുബായ് അഷ്വേഡ് മുദ്ര പതിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ബോധ്യമാകുന്ന സ്ഥാപനങ്ങള്‍ക്കാണ് അധികൃതര്‍ ദുബായ് അഷ്വേഡ് മുദ്ര പതിപ്പിക്കുന്നത്. വന്‍പ്രതികരണമാണ് എല്ലാ ഭാഗത്തു നിന്നും ലഭിക്കുന്നതെന്ന് ദുബായ് ടൂറിസം അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അധികൃതര്‍ നിര്‍ദേശിക്കുന്ന ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കടകളിലും മാളുകളിലുമെല്ലാം പാലിക്കുന്നുണ്ടോ എന്ന്  പരിശോധിക്കുന്നതാണ് ഇതിന്റെ ആദ്യ പടി. തുടര്‍ന്നാണ് മുദ്ര പതിപ്പിക്കുന്നത്. ഒരു മാസം മുന്‍പു ആരംഭിച്ച പദ്ധതിയില്‍ കൂടുതല്‍ കടകളും കമ്പനികളുമെല്ലാം ഭാഗമായി. സൗജന്യമായാണ് പരിശോധന നടത്തി മുദ്ര പതിപ്പിക്കുന്നത്. 15 ദിവസമാണ് മുദ്രയുടെ കാലാവധി. വീണ്ടും പരിശോധന നടത്തി മുദ്ര പതിപ്പിക്കും.

ദുബായിലെ 90 ശതമാനം ഹോട്ടലുകളും പദ്ധതിയുടെ ഭാഗമായി പരിശോധന പൂര്‍ത്തിയാക്കി മുദ്ര നേടിയെന്നും അധികൃതര്‍ അറിയിച്ചു. ദുബായ് ടൂറിസം, ദുബായ് ഇക്കണോമി, ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

 

Latest News