യു.എ.ഇ ദേശീയ പ്രതിരോധ കുത്തിവെപ്പ് നയത്തിന് അംഗീകാരം

ദുബായ്- പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ദേശീയ നയം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായുള്ള മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പിന്തുണക്കുന്നതിനും സേവനകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും രോഗപ്രതിരോധ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമുള്ള ഏകോപന ചട്ടക്കൂടായി നയം പ്രവര്‍ത്തിക്കും.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാംക്രമിക രോഗങ്ങള്‍ക്കെതിരായ യു.എ.ഇയുടെ പോരാട്ടത്തെ പിന്തുണക്കുന്നതിന് സര്‍ക്കാരിതര മേഖലയെയും കമ്മ്യൂണിറ്റി അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ നയം ലക്ഷ്യമിടുന്നു. മികച്ച ഗുണനിലവാരമുള്ള വാക്‌സിനേഷന്‍ സേവനങ്ങളും പ്രതിരോധ പരിചരണവും രാജ്യവ്യാപകമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും ദേശീയ നയം ലക്ഷ്യമിടുന്നുണ്ട്.

 

Latest News