കണ്ണൂര്‍ സ്വദേശി എ.മൂസ ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ- സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശി എ. മൂസ (62) വാഹനാപകടത്തില്‍ മരിച്ചു.
ജോലി സ്ഥലമായ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച രാവിലെ വാഹനമിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലാണ് മരിച്ചത്.ദീർഘകാലം സൗദി കേബിളിലാണ് ജോലി ചെയ്തിരുന്നത്. തനിമ ജിദ്ദ സൗത്ത് സോണ്‍ പ്രവര്‍ത്തക സമതി അംഗമായിരുന്നു.കണ്ണൂർ ജില്ലാ വെല്‍ഫെയർ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റാണ്. കണ്ണൂർ ജില്ലാ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. ജിദ്ദ അക്ഷരം, മാനവീയം തുടങ്ങിയ കൂട്ടായ്മകളില്‍ സജീവമായിരുന്നു.
കണ്ണൂര്‍ താണയിലെ പരേതനായ പൊറ്റച്ചിലകത്ത്  ഹംസയുടേയും ആലക്കലകത്ത് റുഖിയ്യയുടെയും മകനാണ്.
ഭാര്യ-റുക്‌സാന. മക്കള്‍- റയ്യാന്‍ മൂസ, നൗഷിന്‍ മൂസ, അബ്ദുല്‍ മുഈസ്, റുഹൈം. മരുമക്കള്‍- സുഫൈറ നാസർ, തന്‍സീർ.

 

Latest News