Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ 1500 കിലോ ലഹരിവസ്തുക്കള്‍ പിടികൂടി

അബുദാബി- 1500 കിലോയോളം നിരോധിത ലഹരി വസ്തു കൈവശം വെച്ച നാലു ഏഷ്യന്‍ വംശജര്‍ കസ്റ്റഡിയില്‍. അബുദാബിയിലെ ഒരു പഴയ പ്ലാന്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്നുകള്‍. ഇവയുടെ ഉപയോഗത്തിനായി ആവശ്യമുള്ള  പലതരം ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംശയകരമായ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. അബുദാബി പോലീസും മുനിസിപ്പാലിറ്റിയും വേസ്റ്റ് മാനേജ്‌മെന്റ് സെന്ററും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ മറ്റ് വകുപ്പുകളോട് നന്ദി അറിയിക്കുന്നതായി ക്രിമിനല്‍ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു.

 

Latest News