യു.എ.ഇയില്‍ 470 കോവിഡ് കേസുകള്‍

ദുബായ്- കഴിഞ്ഞ 24 മണിക്കൂറിനിടെ 470 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. 438 പേര്‍ രോഗമുക്തരായി.  രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. 7531  രോഗികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. 57,500 പുതിയ കോവിഡ് പരിശോധനയാണ് നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം പരിശോധനയുടെ എണ്ണം 7.5 ദശലക്ഷമായി ഉയര്‍ന്നു. 74,454 കേസുകളാണ് രാജ്യത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 66,533 പേര്‍ക്ക് രോഗം ഭേദമായി. 390 പേരാണ് ഇതുവരെ മരണപ്പെട്ടതെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News