ഒമാനില്‍ വിമാനത്താവളങ്ങള്‍ ഒക്‌ടോബറില്‍ തുറക്കും

മസ്‌കത്ത്- അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുമെന്ന് സുപ്രീം കമ്മിറ്റി. ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങള്‍ക്കനുസരിച്ചും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും സര്‍വീസുകള്‍ പുനഃരാരംഭിക്കുക. തിങ്കളാഴ്ച നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബുസൈദി അധ്യക്ഷത വഹിച്ചു.

 

Latest News