24 മണിക്കൂറിനിടെ 90,802 കേസുകള്‍ കൂടി; ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 42 ലക്ഷം

ന്യൂദല്‍ഹി- തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 42,04,614 പേരില്‍ 32 ലക്ഷം രോഗികളും സുഖംപ്രാപിച്ചു. രാജ്യത്ത് 8.9 ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച 1016 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 71,642 ആയി. 61 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ച യുഎസിനു പിന്്‌നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.
 

Latest News