മുംബൈ- ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈക അറോറക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഒരു വാര്‍ത്താ വെബ്‌സൈറ്റിനെയാണ് മലൈക ഈ വിവരം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുംബൈയില്‍ വീട്ടില്‍ ക്വാറന്റൈനിലാണ് താരം. 'ആരോഗ്യത്തോടെയും ശക്തിയോടെയും തിരിച്ചു വരും' എന്ന് മലൈക പറഞ്ഞു.
നേരത്തെ മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.