ബംഗളൂരു- കര്‍ണാടക തൊഴില്‍ മന്ത്രി എ.ശിവറാം ഹെബ്ബാറിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കര്‍ണാടകയില്‍ നേരത്തെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനം മന്ത്രി ആനന്ദ് സിങ്, ടൂറിസം മന്ത്രി സിടി രവി, ആരോഗ്യ മന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നീ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.






