ഇന്ത്യയില്‍ പ്രതിദിന കോവിഡ് 90,000 കടന്നു; രോഗമുക്തിയും വര്‍ധിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 90,000 കടന്നു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി. മരണ സംഖ്യ 70,000 കടന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 6,36,574. തമിഴ്‌നാട്ടില്‍ 3,98,366 കേസുകളും ആന്ധ്രപ്രദേശില്‍ 3,82,104 കേസുകളും കര്‍ണാടകയില്‍ 2,83,298 കേസുകളും  റിപ്പോര്‍ട്ട് ചെയ്തു.
31,80,865 പേര്‍ ഇതിനകം രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു. 8,62,320 ആണ് ആക്ടീവ് കേസുകള്‍. മരണസംഖ്യ 70,626 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News