Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാഭ്യാസം ജീവിതകാലം മുഴുവന്‍ തുടരുന്ന പ്രക്രിയയാക്കണം- ഡോ.കെ. മുഹമ്മദ് ബഷീര്‍

അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡി.ലിറ്റ് നേടിയ മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങരക്ക് കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മെമന്റോ സമ്മാനിക്കുന്നു.

ദോഹ- വിദ്യാഭ്യാസം ഒരു തുടര്‍ പ്രകിയയാണെന്നും ജീവിത കാലം മുഴുവന്‍ വിദ്യഅഭ്യസിക്കുവാനും പ്രചരിപ്പിക്കാനും പരിശ്രമിക്കുന്നത് ഏറെ പുണ്യകരമായ പ്രവര്‍ത്തിയാണെന്നും കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു.


ഖത്തറിലെ മൈന്റ് ട്യൂണ്‍ വേവ്‌സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതയും ക്ഷോഭവും ക്രോധവും നിരാശയും ഭയവും ഏറെ പ്രചരിപ്പിക്കപ്പെടുന്ന കാലിക ബോധത്തില്‍ സമൂഹത്തിന്റെ മൊത്തം നന്മയും സൗഹൃദവും സമാധാനവും ലക്ഷ്യവും,ആശയവും ആദര്‍ശവുമാക്കി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സും വ്യക്തികളുടെ പൊതു സംഭാഷണ ആശയവിനിമയവും നേതൃത്വ കഴിവുകളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

അമേരിക്കയിലെ കിംഗ്്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡി.ലിറ്റ് നേടിയ വേവ്‌സ് ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച നിമിഷ അറഫാത്, ആര്‍ട്ടിസ്റ്റ് ബഷീര്‍ നന്മണ്ട തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

ബഷീര്‍ ഹസ്സന്‍ (ഇന്ത്യന്‍ എംബസി), വേവ്‌സ് വൈസ് ചെയര്‍മാന്‍ ബഷീര്‍ വടകര, മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് ഫൗണ്ടര്‍ പ്രസിഡന്റ് വി.സി മഷ്ഹുദ്, മംവാഖ് ജനറല്‍ സെക്രട്ടറി ഷൗക്കത്ത്, സൗദിയ ഗ്രൂപ്പ് എം.ഡി മുസ്തഫ, ജാഫര്‍ മുര്‍ചാണ്ടി, അറഫാത്, ഷമീര്‍, മുനീറ, ഫാസില എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഷാഫി പി.സി പാലം മൈന്‍ഡ് ട്യൂണ്‍വിഭാവനം ചെയ്യുന്ന 26  ആക്ഷന്‍  പ്ലാന്‍ പ്രസന്റേഷന്‍ നടത്തി. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക ആസൂത്രണത്തെ കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും ജീവിതത്തില്‍ ആനന്ദം കണ്ടെത്തുവാന്‍ ഉള്ള പല സാഹചര്യങ്ങളെ ഉപേക്ഷിച്ച് ഇന്റെര്‍നെറ്റിന്റെ മായിക ലോകത്തിലേക്ക് തിരിയുന്ന പ്രതിഭാസമായ ഇന്റര്‍നെറ്റ് അഡിക്്ഷനെ കുറിച്ച് ജോജി മാത്യുവും ക്ലാസ്സ് എടുത്തു. അബ്ദുല്‍ മുത്തലിബ് കണ്ണൂര്‍ നേതൃത്വം നല്‍കിയ ഗസല്‍ ശ്രദ്ധേയമായി.
ഡോ. സി.എ റസാഖിന്റെ മൈന്‍ഡ് ട്യൂണ്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തവര്‍ക്ക് ജീവിതത്തില്‍ ലഭ്യമായ പോസിറ്റീവ് ഗുണഫലങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ് മാസ്‌റ്റേഴ്‌സിന്റെ ഉപഹാരം ഡി.ടി.എം. രാജേഷ് വി.സി വൈസ് ചാന്‍സലര്‍ക്ക്് കൈമാറി.

നംവബര്‍ മൂന്ന്, നാല് തീയതികളില്‍ ദോഹയില്‍ നടക്കുന്ന ഡോ. സി.എ റസാഖിന്റെ മൈന്‍ഡ് ട്യൂണ്‍, ബിസിനസ് ട്യൂണ്‍ വര്‍ക് ഷോപ്പുകളിലേക്കുള്ള രജിസ്‌ട്രേഷനു വേണ്ടിയും, മാസത്തില്‍ രണ്ട് തവണ നടക്കുന്ന മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനും താല്‍പര്യമുള്ളവര്‍ക്ക് 77958381, 70753496, 50002633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


 

Latest News