നാം എവിടെയാണ്, എവിടേക്കു പോകുന്നുവെന്നെല്ലാം വാട്‌സാപ്പ് വഴി ഇനി സുഹൃത്തുക്കളേയും ബന്ധുക്കളേയും ലൈവായി തന്നെ അറിയിക്കാം. ഇതു സാധ്യമാക്കുന്ന ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചു.
നിലവില്‍ വാട്‌സാപ്പിലുള്ള ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചറില്‍ നിന്ന് വ്യത്യസ്തമായി മാറിക്കൊണ്ടിരിക്കുന്ന ലൊക്കേഷനെ കൃത്യമായി അറിയിക്കുന്ന ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍.

നാം ഇപ്പോള്‍ എവിടെയാണുള്ളതെന്ന് ആരേയാണോ അറിയിക്കേണ്ടത് അവരുടെ കോണ്‍ടാക്ടോ ഗ്രൂപ്പോ സെലക്ട് ചെയ്താല്‍ നാം പോകുന്ന വഴിയൊക്കെ അവര്‍ക്ക് കാണാനാകും.
പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. എല്ലാവര്‍ക്കും ഒന്നിച്ചു ലഭിക്കുന്ന രൂപത്തിലല്ല ഇത് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ചാറ്റിലെ അറ്റാച്‌മെന്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ലൊക്കേഷനിലെത്തുക. ഇവിടെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. നിശ്ചിത സമയത്തേക്ക് മാത്രമേ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനാകൂ. ഇതു 15 മിനിറ്റോ ഒരു മണിക്കൂറോ എട്ടു മണിക്കൂറോ വരെ ആകാം. ഇതൊരു കാര്‍ഡ് രൂപത്തിലുള്ള മെസേജായാണ് സ്വീകരിക്കുന്ന ആള്‍ക്ക് ലഭിക്കുക. ഇവിടെ വ്യൂ ലൈവ് ലൊക്കേഷന്‍ എന്ന ഒപ്ഷന്‍ കാണാം. ഇതു തുറന്നാല്‍ അയച്ചയാളുടെ ലൈവ് ലൊക്കേഷന്‍ കാണാന്‍ കഴിയും.
ഷെയര്‍ ലൊക്കേഷനില്‍ സ്ഥലം മാറുന്നത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയില്ല. ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളൂ. ഉപഭോക്താക്കളുടെ സ്ഥലകാല ബോധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍.
ഒരിടത്തേക്ക് യാത്ര ചെയ്യുകയോ അല്ലെങ്കില്‍ വീട്ടിലേക്കു തിരിച്ചു വരികയോ ചെയ്യുകയാണെങ്കില്‍ നാം എവിടെ എത്തി എന്ന് ഫോണ്‍വിളിക്കാതെ തന്നെ അറിയാന്‍ ഈ ഫീച്ചര്‍ വീട്ടുകാരേയും സുഹൃത്തുക്കളേയും സഹായിക്കും. ഇത്തരം സാഹചര്യങ്ങളില്ലെലാം ഈ ഫീച്ചര്‍ ഏറെ ഗുണകരമാകുമെന്ന് വാട്‌സാപ്പ് പ്രൊഡക്ട് മാനേജര്‍ സഫീര്‍ ഖാന്‍ പറഞ്ഞു.
20 കോടി പ്രതിമാസ വരിക്കാരുള്ള ഇന്ത്യയാണ് വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണി. സ്‌നാപ് ചാറ്റ്, യുബര്‍, ഗൂഗിള്‍ എന്നിവരെല്ലാം നേരത്തെ തന്നെ സമാന ലൊക്കേഷന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു വികസിപ്പിക്കുന്ന തിരക്കിലായിരുന്നു എതാനും മാസങ്ങളായി വാട്‌സാപ്പ്. വാട്‌സാപ്പിലെ മെസേജുകള്‍ വീഡിയോ, ചിത്രങ്ങള്‍ എന്നിവ പോലെ ലൈവ് ലൊക്കേഷനും എന്‍ക്രിപ്ര്റ്റഡ് പോസ്റ്റ് ആയാണ് സ്വീകര്‍ത്താവിന് ലഭിക്കുക. ഒരാളുടെ ലൊക്കേഷന്‍ എന്നത് രഹസ്യസ്വഭാവമുള്ള വിവരമാണ്. ഇത് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നതിനാല്‍ ഇത് അവസാനിപ്പിക്കാന്‍ സ്‌റ്റോപ് ഷെയറിങ് ബട്ടന്‍ വേഗത്തില്‍ കണ്ണില്‍പ്പെടുന്ന രൂപത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.






