ദുബായ്- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 612 കോവിഡ് കേസുകള്‍. 490 പേര്‍ക്ക് പേര്‍ രോഗമുക്തരായി. മരണങ്ങളിലെന്നും രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൊത്തം 72,766 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 63,158 പേര്‍ രോഗമുക്തരായി. 387 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ 9,221 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 80,935 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കോവിഡ് പരിശോധനകളുടെ എണ്ണം 7.2 ദശലക്ഷം പിന്നിട്ടു.