ഹെയർ ഫിക്‌സിംഗും ആരോഗ്യവും

ഇന്നത്തെ കാലത്തെ ചെറുപ്പക്കാരുടെ ഉറക്കം കളയാൻ മുടികൊഴിച്ചിൽ എന്ന ഭീകരനു കഴിയും. അതിപ്പോൾ ആണോ പെണ്ണോ ഏതുമാകട്ടെ അവർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് ഇന്ന് മുടികൊഴിച്ചിൽ. ആത്മവിശ്വാസവും സൗന്ദര്യവും എല്ലാം മുടി കൊഴിയുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നു.
എന്നാൽ ഇതിനു ചികിത്സ തേടിപ്പോകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാൽ പലപ്പോഴും മുടി കൊഴിച്ചിലിനുള്ള ആധുനിക ചികിത്സകൾ നമുക്ക് 
തരുന്നത് എട്ടിന്റെ പണിയാണ് എന്ന കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും.


ഇത്തരം ചികിത്സകൾ നൽകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്. എന്തൊക്കെയാണ് ഇത്തരം ചികിത്സകളുടെ പാർശ്വഫലങ്ങൾ എന്നു നോക്കാം. പലപ്പോഴും മുടി വളരാൻ വേണ്ടി അല്ലെങ്കിൽ മുടി കൊഴിച്ചിൽ നിൽക്കുന്നതിനു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നമ്മെ കൊണ്ടു ചെന്നെത്തിക്കുക. തലവേദന നിരന്തരം നിരന്തരമുള്ള തലവേദന പലപ്പോഴും ഇത്തരത്തിൽ ഹെയർഫിക്‌സിങിന്റെ പരിണതഫലമാണ്. ചിലപ്പോൾ ഇത് വിട്ടുമാറാത്ത തലവേദനയായി മാറാനും കാരണമാകും. 
തലയോട്ടിയിലെ ഇൻഫക്ഷൻ പലപ്പോഴും പലർക്കും അനുഭവപ്പെടാറുള്ളതാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷൻ. അതുകൊണ്ടു ഹെയർഫിക്‌സിങ് ചെയ്യുന്നതിനു മുൻപ് അൽപം ആലോചിക്കുന്നത് നന്നായിരിക്കും.

 

Latest News