ഈർക്കിലിൽ വിസ്മയ കാഴ്ചയൊരുക്കി ഷിജു 

കേരളീയ ഭവനങ്ങളിൽ ഈർക്കിൽ കൊണ്ടുള്ള  ചൂലുകൾ ഇല്ലാത്ത വീടുകൾ വിരളമാണ്. നാട്ടിൻപുറങ്ങളിൽ ഈർക്കിൽ ചൂലുണ്ടാക്കി വിൽക്കുന്നവരുമേറെയാണ്. തിരുവനന്തപുരം വട്ടപ്പാറ കൊടിക്കുന്ന് സ്വദേശിയും ദൂരദർശൻ ജീവനക്കാരനുമായ  ഷിജുവിന്റെ കൈയിൽ ഈർക്കിലുകൾ കിട്ടിയാൽ പക്ഷേ ചൂലുകൾക്ക് പകരം വിലപിടിപ്പുള്ള സുന്ദര ശില്പങ്ങളായി രൂപം പ്രാപിക്കും. ഈ കോവിഡ് കാലത്തെ ഇടവേളകളിൽ 30000 ളം ഈർക്കിലുകൾ കൊണ്ട് ഷിജു നിർമിച്ചത് അതിമനോഹരമായ ഒരു പായ്കപ്പൽ മാതൃകയാണ്. 


ദിനേന നാല് മുതൽ അഞ്ച് മണിക്കൂർ സമയമെടുത്താണ് ബ്രിട്ടീഷുകാരുടെ കാലത്തെ പായ്ക്കപ്പൽ മാതൃക ഭംഗി ഒട്ടും ചോരാതെ അതി സൂക്ഷ്മതയോടെ ഷിജു  നിർമ്മിച്ചത്.
നേരത്തെ ഇത്തരത്തിൽ വീണ, നാലുകെട്ട്, കനകക്കുന്ന് മ്യൂസിയം, കെട്ടുവള്ളം, താജ് മഹൽ  തുടങ്ങിയവയുടെ മാതൃകകൾ ഇവ്വിധം നിർമ്മിച്ചിട്ടുണ്ട്. 45000 ഈർക്കിൽ കൂട്ടിയോജിപ്പിച്ച് നിർമ്മിച്ച നാലുകെട്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മാതൃകയായിരുന്നു. കഴിഞ്ഞ നിശാഗന്ധി ഫെസ്റ്റിവലിൽ മികച്ച മാതൃകയ്ക്കുള്ള പുരസ്‌കാരം ഷിജു നേടിയിരുന്നു. ഭാര്യ-റീമാ വിജയൻ. മക്കൾ- ജാൻവി, ജാനപ്.

Latest News