തലശ്ശേരി- കതിരൂര്‍ പൊന്ന്യം ചുളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് ഗുരതര പരിക്ക്. ആളൊഴിഞ്ഞ ഷെഡില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് സംശയിക്കപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നിലഗുരുതരമാണ്. സംഭവ സ്ഥലത്തു നിന്ന് 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണ്.






