കുവൈത്ത് സിറ്റി - അറപതു വയസ് പൂര്‍ത്തിയായ, സെക്കണ്ടറിയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,000 വിദേശികളെ പിരിച്ചുവിടാന്‍ കുവൈത്ത് നടപടികള്‍ ആരംഭിച്ചു. ഇതിനായി ഡാറ്റാ ബേസ് തയാറാക്കുന്ന ജോലികള്‍ ജനറല്‍ അതോറിറ്റി ഓഫ് മാന്‍പവര്‍ ആരംഭിച്ചു.
അടുത്ത വര്‍ഷാദ്യം മുതല്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലും വര്‍ക്ക് പെര്‍മിറ്റ് മാറ്റവും വിലക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് മുന്നോടിയായാണിത്.
59 വയസ് പൂര്‍ത്തിയായവരും 60 ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ, സെക്കണ്ടറിയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് മാന്‍പവര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ 59 വയസും 60 വയസും പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയും മാറ്റിനല്‍കുകയും ചെയ്യും. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇവരുടെ വര്‍ക്ക് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെക്കും. അടുത്ത വര്‍ഷാവസാനത്തിനു മുമ്പായി ഇവരെല്ലാവരും രാജ്യം വിടേണ്ടിവരുമെന്നും ജനറല്‍ അതോറിറ്റി ഓഫ് മാന്‍പവര്‍ വൃത്തങ്ങള്‍ പറഞ്ഞു.