കുവൈത്ത് സിറ്റി- ഒരു സ്ത്രീ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും 350 കുവൈത്തീ ദീനാര്‍ മോഷ്ടിച്ചതായും ആരോപിച്ച് പാക്കിസ്ഥാനി യുവാവ്. ജോലി ചെയ്യുന്ന പലചരക്ക് കടക്കുള്ളില്‍വന്ന് 40 വയസ് തോന്നിക്കുന്ന സുന്ദരിയായ യുവതി തന്നെ കെട്ടിപ്പിടിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തതായും പോക്കറ്റില്‍നിന്ന് 350 ദീനാര്‍ മോഷ്ടിച്ചുവെന്നുമാണ് പാക്കിസ്ഥാനിയുടെ പരാതി. പലചരക്ക് കടയില്‍ ക്യാമറകള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടാല്‍ മാത്രമേ സംഭവം മോഷണമാണോ അല്ലയോ എന്ന് വ്യക്തമാവൂ. കറുത്ത ജര്‍മന്‍ നിര്‍മിത കാറിലാണ് യുവതി എത്തിയതെന്നും 48 കാരന്‍ പോലീസിനോട് വിവരിച്ചു.
ഡിഷ് സോപ്പുപൊടി വേണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കടയില്‍ എത്തിയത്. താന്‍ അലമാരയില്‍ പോയി സോപ്പുപൊടി കൊണ്ടുവന്നപ്പോഴാണ് അവിശ്വസനീയമായ രീതിയില്‍ യുവതി തന്നെ കെട്ടിപ്പിടിച്ചത്. താന്‍ വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്താണ് യുവതി ഇറങ്ങിപ്പോയത്. അമ്പരന്നുപോയ താന്‍ യുവതി പോയ ശേഷം പോക്കറ്റ് പരിശോധിച്ചപ്പോഴാണ് 350 ദീനാര്‍ കാണാതായെന്ന് ബോധ്യമായത്. പോലീസ് പീഡനം, മോഷണം എന്നീ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.






