വിരമിച്ചാല്‍ ദുബായില്‍ താമസിക്കാം, അഞ്ച് വര്‍ഷ വിസയുമായി ദുബായ്

ദുബായ്-  യു.എ.ഇയില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പഞ്ചവത്സര റിട്ടയര്‍മെന്റ് വിസയുമായി ദുബായ്. 55 വയസിന് മുകളിലുള്ള ഏതു രാജ്യക്കാര്‍ക്കും അവര്‍ യു.എ.ഇക്ക് പുറത്താണെങ്കിലും വിസക്ക് അപേക്ഷിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

അപേക്ഷകര്‍ക്ക് യു.എ.ഇയില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നോ, പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമുണ്ടായിരിക്കണം. അല്ലെങ്കില്‍, 10 ലക്ഷം ദിര്‍ഹം ബാങ്കുബാലന്‍സോ ദുബായില്‍ 20 ലക്ഷത്തിന്റെ വസ്തുവകകളോ ഉണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ഈ വിസാ പദ്ധതി ആരംഭിച്ചത്.

 

Latest News