ഇന്ത്യയില്‍ 78,357 പേര്‍ക്ക് കൂടി കോവിഡ്; 1045 മരണം

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം  37,69,524 ആയി.
വിവിധ സംസ്ഥാനങ്ങളിലായി 1045 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 8,01,282 കോവിഡ് സജീവ കേസുകളാണുള്ളത്. 29,019,09 പേര്‍ രോഗമുക്തി നേടിയെന്നും 66,333 പേര്‍ക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തില്‍ അധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനകം രോഗം സ്ഥിരീരിച്ചത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍.

 

Latest News