മാസ്‌ക് ധരിച്ച് സായി പല്ലവി പരീക്ഷക്കെത്തി

തിരുച്ചിറപ്പള്ളി- പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടി സായ് പല്ലവി മാസ്‌ക് ധരിച്ച് പരീക്ഷക്കെത്തിയത് വിദ്യാര്‍ഥികളെ ആവേശം കൊള്ളിച്ചു.

ട്രിച്ചിയിലെ ഒരു കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു സായി പല്ലവി. താരത്തെ നേരിട്ട് കണ്ടതോടെ സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമൊക്കെയായി കോളജിലെ വിദ്യാര്‍ഥികളും സ്റ്റാഫുകളുമെത്തി.

https://www.malayalamnewsdaily.com/sites/default/files/filefield_paths/1598966174_sai3.jpg

ഓഗസ്റ്റ് 31 ന് ട്രിച്ചിയിലെ ഒരു സ്വകാര്യ കോളജിലാണ്  സായി പല്ലവി പരീക്ഷയെഴുതിയത്. എന്‍.ജി.കെ എന്ന ചിത്രത്തിലാണ് സായി ഒടുവിലെത്തിയത്. ഇതില്‍ സൂര്യയുടെ ഭാര്യയായാണ് സായി എത്തിയത്. തമിഴില്‍ തിരക്കുള്ള താരമാണ് സായി ഇപ്പോള്‍.

 

Latest News