ഉറങ്ങുമ്പോള്‍ തീക്കൊളുത്തിയെന്ന് ഭര്‍ത്താവിന്റെ മരണമൊഴി, ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട- തിരുവല്ലയില്‍ ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. വളളംകുളം സ്വദേശി കെ കെ സോമന്‍ (65) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ചൊവ്വാഴ്ച മരിച്ചത്.

ഉറങ്ങുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സോമന്റെ മരണമൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News