അബുദാബി- യു.എ.ഇയില്‍ കോവിഡ് പ്രതിദിന രോഗികളേറുന്നു. 24 മണിക്കൂറിനിടെ 574 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83,000ത്തോളം പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയത്. 560 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ–പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം–70,805 ആണ്. രോഗം ഭേദമായി ആശുപത്രി വിട്ടവര്‍–61,491. ചികിത്സയിലുള്ളവര്‍–8,930. ആകെ മരണം–384.
യു.എ.ഇയില്‍ ഇതുവരെ 70 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.