യു.എ.ഇ: വന്ദേഭാരതില്‍ പോകാന്‍ ഇനി എംബസി രജിസ്‌ട്രേഷന്‍ വേണ്ട

ദുബായ്- ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇനി മുതല്‍ യു.എ.ഇയിലെ ഇന്ത്യന്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍. യാത്രക്കായി എയര്‍ലൈന്‍സുകള്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടക്കം എല്ലാ വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ പോകുന്ന യാത്രക്കാര്‍ക്കും ഈ ഇളവുണ്ട്.  
ഇന്ത്യയുമായി എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവച്ച ഏഴ് രാജ്യങ്ങള്‍ക്കാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ഈ ഇളവു നല്‍കിയത്. യു.എ.ഇക്ക് പുറമേ, കരാറില്‍ ഒപ്പുവച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഖത്തര്‍ രാഷ്ട്രങ്ങളിലും ഇനി അതാതു മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

Latest News