ഒമാനിലെ എട്ട് ആശുപത്രികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാര്‍

മസ്‌കത്ത്- ഒമാനിലെ എട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശി നഴ്‌സുമാര്‍ക്കു പകരം സ്വദേശികളെ നിയമിച്ച് ആരോഗ്യ മന്ത്രാലയം. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്വദേശി നഴ്‌സുമാര്‍ സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സുഹാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാര്‍  ഇവിടെ പുതുതായി ജോലിയില്‍ പ്രവേശിച്ചു.
സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ സലാല (36), ഇബ്ര ഹോസ്പിറ്റല്‍ (32), ജഅലാന്‍ ബൂ അലി ഹോസ്പിറ്റല്‍ (18), സൂര്‍ ഹോസ്പിറ്റല്‍ (8), കസബ് ഹോസ്പിറ്റല്‍ (5), ബുറൈമി ഹോസ്പിറ്റല്‍ (2) ഹൈമ ഹോസ്പിറ്റല്‍ (1) എന്നീ ആശുപത്രികളിലാണ് സ്വദേശി നഴ്‌സുമാര്‍ നിയമിതരായത്.

 

Latest News